Wednesday, November 15, 2006

എന്റെ ആദ്യത്തെ പടബ്ലോഗ്...

ആരോഹണമോ അതോ അവരോഹണമോ...




നാസു മൌണ്ടെന്‍ ഒരു ശിശിരകാല പുലരിയില്‍

20 comments:

പിആര്‍വിഎന്‍ | PRVN said...

അങ്ങനെ ഞാനും ഒരു പടബ്ലോഗു തുടങ്ങി.

ഇനി ഇപ്പോ ഏതു പീലുവിനും പടബ്ലോഗ് തുടങ്ങാം എന്നൊരു കുറ്റം കൂടി ഏല്‍ക്കേണ്ടി വരുമല്ലോ ഈശ്വരാ...

എല്ലാവരുടെയും അനുഗ്രഹം പ്രതീക്ഷിച്ചുകൊണ്ട്


സ്വന്തം പീലു...

Unknown said...

പട പേടിച്ച് പന്തളത്ത് ചെന്നപ്പൊ പന്ത കൊളുത്തിപ്പടബ്ലോഗ് എന്ന പോലെ ആയി ഇത്. നന്നായി പീലൂ.

കോമ്പറ്റീഷന്‍ മുറുകട്ടെ ബൂലോഗത്ത്.

Kiranz..!! said...

പീലു..അനുഗ്രഹം ഒരെണ്ണം ഇഷ്യൂ ചെയ്തിരിക്കുന്നു..:)കേറി വന്നു നോക്കിയപ്പോളാ മനസിലായെ പടബ്ലോഗ് എന്താണെന്നു മനസിലായത്..!

പിആര്‍വിഎന്‍ | PRVN said...

ദില്‍ബൂ... തങ്ക്യൂ താങ്ക്യൂ

കിരണ്‍സേ അനുഗ്രഹം ശിരസാവഹിച്ചിരിക്കുന്നു. ഇനിയും പ്രതീക്ഷിച്ചുകൊണ്ട്.


സ്വന്തം പീലു...

Abdu said...

ഇതാണ് പ്രകൃതി തരുന്ന സൌജന്യം,

ആരതിനെ വരച്ചാലും പിടിച്ചാലും തെറ്റിപ്പൊകില്ല, അത്ര പൂര്‍ണ്ണമാണത്,

Unknown said...

പീലു,
തുടക്കം കൊള്ളാം!
പടം പിടുത്തം നടക്കട്ടെ,
നല്ല ചിത്രങ്ങള്‍ കിട്ടട്ടെ,
നല്ല പോസ്റ്റുകള്‍ വരട്ടെ!

:)

Anonymous said...

പീലു ഇതുകൊള്ളാം... ഇടക്ക് എന്റെ അടുത്തു വന്ന് സംശയങ്ങള്‍ ചോദിച്ചോളൂ...അധികം ദൂരമില്ലാല്ലോ...

പിആര്‍വിഎന്‍ | PRVN said...

ഇടങ്ങളെ... വളരെ ശക്തമായ നിരീക്ഷണം.

സപ്തന്‍ ചേട്ട, താങ്കളുടെ ഫോട്ടോ ടിപ്സാണ് ഇതു തുടങ്ങാന്‍ തന്നെ എനിക്കു പ്രചോദനം. പിന്മൊഴിക്കു നന്ദി.

അന്‌വറേ... പടബ്ലോഗല്ലോ സുഖകരം എന്ന്‍ എ‌ന്നോടൊരിക്കല്‍ പറഞ്ഞതു ഞാന്‍‌ മറന്നിട്ടില്ല. സംശയദൂരീകരണത്തോടൊപ്പം കുറച്ചു പടങ്ങളും തന്നു സഹായിച്ചാല്‍ ഞാന്‍ കൃതാര്‍ഥനായി.

കമന്റിയ എല്ലാവര്‍ക്കും എന്റെ നന്ദി.


സ്വന്തം പീലു.

Anonymous said...

നല്ല ചിത്രങ്ങള്‍.
ആശംസകള്‍. :)

Mubarak Merchant said...

അന്‍വറിന്റെ കമന്റു കണ്ടപ്പൊഴാ സ്ഥലം ജപ്പാനിലാന്ന് മനസ്സിലായത്.
കേരളം പോലിരിക്കുന്നു...

ദിവാസ്വപ്നം said...

രണ്ടാമത്തെ ഫോട്ടോ ഞാനെടുത്തു. ഡെസ്ക്ടോപ്പിലെ പടം ഇപ്പോ മാറ്റിയതേയുള്ളൂ, അടുത്തത് ഈ ഫോട്ടോ.

ഈ ഫോട്ടോ ഉച്ചയ്ക്കേ കണ്ടിരുന്നു. എന്തോ ഒരു വശ്യത ഈ ഫോട്ടോയ്ക്കുള്ളതു പോലെ ഉച്ചയ്ക്കും തോന്നി. എന്തായിരിക്കും...

Siju | സിജു said...

പീലൂ..
ഇതേതാ സ്ഥലം
പിന്നെയീക്കണ്ട ആളുകളെല്ലാം ഉറുമ്പിനെപ്പോലെ എങ്ങോട്ടാ ഈ പുറകെ പുറകെ പോകുന്നത്

പിആര്‍വിഎന്‍ | PRVN said...

തനിമ: നന്ദി :)

ഇക്കാസിക്കാ: നന്ദി :)

ദിവാച്ചേട്ടാ:
താങ്കളുടെ കമന്റ് എന്റെ ഫോട്ടോക്കുള്ള അംഗീകാരമാണ്.

സിജു:
ഈ സ്ഥലം ജപ്പാനിലാണ്‍
ടോക്യൊയില്‍ നിന്നു വടക്കു മാറി തോച്ചിഗി പ്രവിശ്യയിലാണ്‍ നാസു മലനിരകള്‍. ഇതില്‍ ഏറ്റവും ഉയരം കൂടിയതാണ്‍ “മൌണ്ട് നാസു“.

മൌണ്ട് നാസുവിന്റെ ബേസ് സ്റ്റേഷനില്‍ നിന്നു മുകളിലേക്കു കയറിപ്പോകുന്നവരുടെ ഫോട്ടോയാനു ആദ്യത്തേത്.


സ്വന്തം പീലു...

krish | കൃഷ് said...

ഇതെന്താ പിലൂ മൊട്ടമലകള്‍..
കാണാണ്‍ നന്നായിരിക്കുണൂ.

കൃഷ്‌ | krish

Tedy Kanjirathinkal said...

പീലൂ, കിരണ്‍സ് പറഞ്ഞപോലെ, എന്തുട്ടാ ഈ ‘പടബ്ലോഗ്’ എന്നു വണ്ടറടിച്ചോണ്ടാ ഞാന്‍ വന്നു നോക്കിയേ... കൊള്ളാട്ടോ... ഇഷ്ടായി...

ഇനിയും, വാള്‍പേപ്പര്‍ ക്വാളിറ്റി പറങ്ങള്‍ ഇങ്ങനെ പോരട്ടേ... കോപ്പീറയ്റ്റ് വെയ്ക്കല്ലേട്ടോ... :‌-)

സു | Su said...

ഇനി ഇപ്പോ ഏതു പീലുവിനും പടബ്ലോഗ് തുടങ്ങാം.

ഹോ... ഞാന്‍ പറയാന്‍ വിചാരിച്ചിരുന്ന വാചകം കൂടെ അടിച്ചെടുത്തു അല്ലേ? ;)

:) അഭിനന്ദനങ്ങള്‍. പടബ്ലോഗിന്.

Vssun said...

നന്നായിട്ടുണ്ട് പീലു.. ആദ്യത്തെ പടത്തില്‍ ആ വഴി ഒഴിവാക്കി ഒരു പടം എടുക്കായിരുന്നില്ലേ?.. അതു ഒരു മൈക്രോസോഫ്റ്റ് മല (വാള്‍ പേപ്പര്‍)യേക്കാള്‍ നന്നായേനേ.. പീലുവിന്റെ കൈയില്‍ ഉണ്ടെങ്കില്‍ അതും പോസ്റ്റൂ..

പിആര്‍വിഎന്‍ | PRVN said...

കൃഷ് ചേട്ടാ: :-)

റ്റെഡിച്ചായോ: :-)

സു ചേച്ചി:
എനിക്കറിയായിരുന്നു ചേച്ചി ഇങ്ങനെ പറയുമെന്നു... അതുകൊണ്ട് ഒരു മുഴം നീട്ടിയെറിഞ്ഞതാ ;-)

പുഴയോരമെ:
കമന്റിയതിനു നന്ദി.
എന്റെ കയ്യില്‍ ചിലപ്പോ മാഷു പറഞ്ഞ ആംഗിളിലുള്ള ഫോട്ടോ കണ്ടേക്കാം, ഉണ്ടെങ്കില്‍ ഞാന്‍ പോസ്റ്റിയേക്കാം.


സ്വന്തം പീലു...

അനിയന്‍കുട്ടി | aniyankutti said...

നന്നായിരിക്കുന്നു... പ്രത്യേകിച്ചു ആദ്യത്തെയും അവസാനത്തെയും... നാസു മൌണ്ടനെ ഞാനെന്റെ മേശപ്പുറത്തു പോസ്റ്റി...(ഇനി ഇതിനു പ്ലാഗിയറിസം വകുപ്പില്‍ എനിക്കെതിരെ കേസു കൊടുക്കല്ലേ സുവേച്ചീ...)
:-)

pts said...

നന്നായിരിക്കുന്നു.പ്രത്യേകിച്ച് അദ്യത്തേത്.നല്ല കൊംബോസിഷന്‍